Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല വേറെ,ഉടൽ വേറെ;ഈ പോസ്റ്റർ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ: ടൊവിനോ

tovino-maradona-poster

തല തിരിഞ്ഞ നായകൻ, തലതിരിഞ്ഞ പോസ്റ്റർ..ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മറഡോണയുടെ ഒരു പോസ്റ്ററിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റർ ടൊവിനോ ഷെയർ ചെയ്യുകയും ചെയ്തു.

വ്യത്യസ്തമായ പോസ്റ്റർ എന്ന പേരിൽ ഒരാരാധകൻ സിനിമാ പാരഡൈസോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. ''പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്. ''

ചിത്രം ഷെയർ ചെയ്ത് ടൊവിനോ കുറിച്ചത് ഇങ്ങനെ; അതെ, മറഡോണ തലതെറിച്ചൊരു തലവനാ..(ഇനിയും ഉരുണ്ടാൽ ചെളി പുരളും) പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ

related stories