ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് ടീം വീണ്ടും ഒന്നിക്കുന്നു. 'മദ്രാസ് ലോഡ്ജ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.വി.കെ പ്രകാശും അനൂപ് മേനോനും തങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് മദ്രാസ് ലോഡ്ജിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. 999 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നോബിൾ ജോസാണ് നിർമാണം. മെഴുതിരി അത്താഴങ്ങൾക്ക് ശേഷം നോബിൾ നിർമിക്കുന്ന ചിത്രം കൂടിയാണിത്.
'ദ ലോഡ്ജ് റിനൊവേറ്റഡ്' എന്ന് ടാഗ്ലൈനും കൊടുത്തിട്ടുണ്ട് പോസ്റ്ററിൽ. എന്നാൽ ചിത്രം ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമാണോ എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അനൂപ് മേനോൻ ആണ്.
ജയസൂര്യ, അനൂപ് മേനോൻ, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് മലയാളത്തിൽ വേറിട്ടൊരു സമീപനശൈലിയിലൂടെ ശ്രദ്ധനേടിയ ചിത്രമാണ്.
ട്രിവാൻഡ്രം ലോഡ്ജ് പോലെ 'മദ്രാസ് ലോഡ്ജും വേറിട്ട ചിരിയും ചിന്തയും സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.