Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ വിഷമിച്ചിരുന്നപ്പോൾ ആശ്വാസമായത് ദുൽഖർ: പാർവതി

dulquer-parvathy

മലയാള സിനിമയിലെ മികച്ച നടിമാരിൽ രണ്ട് പേരാണ് പാര്‍വതിയും അപർണയും. വ്യത്യസ്തമായ സിനിമകളും വേഷങ്ങളുമായി ഇവർ പ്രേക്ഷകമനസ്സില്‍ ഇടം നേടി. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കത്തില്‍ ഇരുവരും അതിഥികളായി എത്തുകയുണ്ടായി.

പരിപാടിക്കിടയില്‍ ഒരു ടാസ്‌കിന്റെ ഭാഗമായി ലോട്ടെടുത്ത് ലഭിക്കുന്ന ആളെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാന്‍ ഇരുവര്‍ക്കും അവസരം കിട്ടി. മമ്മൂട്ടിയെ ആയിരുന്നു അപര്‍ണയ്ക്ക് ലോട്ടിലൂടെ കിട്ടിയത്. പാര്‍വതിക്കാകട്ടെ ദുല്‍ഖര്‍ സല്‍മാനെയും. 

നക്ഷത്രത്തിളക്കം | ലോട്ടിൽ അപർണ്ണയ്ക്ക് 'മമ്മൂട്ടിയും' പാർവ്വതിയ്ക്ക് 'ദുൽഖകറും' | മഴവിൽ മനോരമ

മമ്മൂട്ടിയെക്കുറിച്ച് പുകഴ്ത്തി പറയാനും മാത്രം താന്‍ ആളായിട്ടില്ലെന്നും പറഞ്ഞാണ് അപര്‍ണ തുടങ്ങിയത്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചാണ് താരം വാചാലയായത്. 

‘മമ്മൂട്ടി സാറിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കാനുള്ള ആളായിട്ടില്ല ഞാന്‍. അത്രയ്ക്കും അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ എന്നെ വളരെ കൂളാക്കിയെടുത്തു. മമ്മൂക്ക, അല്ലെങ്കില്‍ മമ്മൂട്ടി സര്‍ എന്ന രീതിയില്‍ അല്ല അദ്ദേഹത്തെ ഞാന്‍ കണ്ടത്. ദുല്‍ഖറിന്റെ അച്ഛനായിട്ടായിരുന്നു.’ 

‘വളരെ കൂളായ മനുഷ്യനാണ്. മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിരുന്നു. എന്നെപ്പോലെയുള്ള പുതുമുഖ അഭിനേതാവിനെ വളരെ സപ്പോര്‍ട്ടീവ് ആയിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്തത്. മമ്മൂക്കയെ പോലുള്ള സീനിയര്‍ അഭിനേതാവിന്റെ മുന്നില്‍ വരുമ്പോള്‍ അറിയാതെ ചെറിയൊരു ഭയം ഉണ്ടാകും. ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ 'താന്‍ ടെന്‍ഷനാവണ്ട' എന്ന് അദ്ദേഹം പറയും. അപ്പോള്‍ തന്നെ പകുതി ടെന്‍ഷന്‍ മാറിയിട്ടുണ്ടാകും. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്.’ അപര്‍ണ പറഞ്ഞു.

നക്ഷത്രത്തിളക്കം | എപ്പി 13 - വിശേഷങ്ങളുമായി അപർണ ഗോപിനാഥും പാർവതിയും | മഴവിൽ മനോരമ

അപര്‍ണ പറഞ്ഞതില്‍ നിന്ന് ഒരുപാട് കാര്യങ്ങളെനിക്ക് പറയാനുണ്ട് എന്ന് പറഞ്ഞാണ് പാര്‍വതി ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ‘ഞാന്‍ എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുല്‍ഖര്‍. സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ സ്റ്റാര്‍ ആയി കഴിഞ്ഞാല്‍ ചിലര്‍ പ്രതീക്ഷിക്കുന്ന ഈ ഞാനെന്ന ഭാവം, ജാഡ ഇതൊന്നും ദുല്‍ഖറിനില്ല. ഞാന്‍ സിനിമാ കുടുംബത്തില്‍ നിന്ന് വന്നയാളല്ല.’

‘പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തില്‍ നിന്ന് വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത കൂളായുള്ള വ്യക്തിത്വമാണ് ദുല്‍ഖറിന്. എന്റെ ആദ്യ മൾടിസ്റ്റാർ ചിത്രമെന്ന് പറയുന്നത് ബാംഗ്ലൂർ ഡെയ്സ് ആണ്. നേരത്തെ ഞാൻ ചെയ്തത് ഒരൊറ്റ നടനോടൊപ്പമാണ്. ഇവിടെ എല്ലാ ദിവസവും ഫഹദും നിവിനും നസ്രിയയും ദുൽഖറും ഒപ്പമുണ്ടാകും. ഡിസ്നി ലാൻഡ് പോലെയാണ് എനിക്ക് ആദ്യം ഇതൊക്കെ അനുഭവപ്പെട്ടത്.

‘എനിക്ക് അവിടെ സേറ എന്ന കഥാപാത്രം കിട്ടി, ഞാൻ അതിനെക്കുറിച്ച് ആധികാരികമായി ചിന്തിച്ച് ഇരിക്കുമ്പോൾ ഇവർ വന്ന് എന്നെ പറ്റിക്കാൻ നോക്കുന്നു, ബഹളം ഉണ്ടാക്കുന്നു.ഞാന്‍ സെറ്റില്‍ ഇരിക്കുമ്പോള്‍ വളരെ ശാന്തനായി കൂളായി യാതൊരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് രസിപ്പിച്ച് ദുല്‍ഖര്‍ നടക്കും. ഇടയ്ക്ക് എന്റെ അടുത്ത് വന്ന് തമാശകൾ പറയുമ്പോൾ ഞാന്‍ അനുഭവിക്കുന്ന ടെൻഷനും ബലൂണ്‍ പൊട്ടുന്നതുപോലെ പോകും.

‘ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാത്തിനെയും വളരെ ലൈറ്റ് ആയാണ് കാണുന്നത്. അത് സിനിമയില്‍ മാത്രമല്ല. ഞാന്‍ ഒരു ഷോ ചെയ്തപ്പോള്‍ ദുല്‍ഖര്‍ അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് പല സംഭവങ്ങള്‍ കൊണ്ടും ഞാന്‍ വല്ലാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. ‘പാറൂ, അത് കാര്യമാക്കണ്ട എന്നു പറഞ്ഞ് ദുൽഖർ മറ്റെന്തെങ്കിലും വിഷയം സംസാരിക്കും. സീരിയസ് ആയി ഇരിക്കാതെ സന്തോഷം പകരാൻ ദുല്‍ഖറിന് സാധിക്കും. അദ്ദേഹത്തിന്റെ ആ ഒരു കാരക്റ്റര്‍ ഞാന്‍ ഏറെ അഭിനന്ദിക്കുന്നു. മമ്മൂക്കയും ദുല്‍ഖറും അങ്ങനെ തന്നെയാണ്’. പാര്‍വതി പറഞ്ഞു.