എന്നെ മൈൻഡ് ചെയ്യൂ; അനൂപ് മേനോനോട് ആസിഫ് അലി

പുതിയ സിനിമകളുടെ വിശേഷങ്ങളും വിജയവും പങ്കുവക്കാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്താറുണ്ട്. ലൈവ് വിഡിയോയുടെ താഴെ കമന്റുകളുമായി ആരാധകരും എത്തും. എന്നാൽ അനൂപ് മേനോന്റെ ലൈവിൽ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്.

പ്രേക്ഷകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന്‍ ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല. ‘പ്ലീസ് എന്നെ മൈൻഡ് ചെയ്യൂ, എന്നായിരുന്നു ആസിഫ് അലിയുടെ കമന്റ്. അതിനും മറുപടി കിട്ടാതായപ്പോൾ എന്റെ പേരെങ്കിലും പറയൂ എന്നായി.

ആസിഫ് അലി മാത്രമല്ല നടൻ ബാലു വർഗീസ്, സംവിധായകൻ ജിസ് ജോയ് എന്നിവരും കമന്റുമായി എത്തിയിരുന്നു.

എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അനൂപ് േമനോൻ.