Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഞാൻ തന്നെയാണ്: സൊണാലി േബന്ദ്ര

sonali-bald

സൊണാലി ബേന്ദ്രയുടെ പുതിയ ചിത്രം കണ്ട് തകർന്നുപോയത് ബോളിവുഡ് മാത്രമല്ല പ്രേക്ഷകഹൃദയങ്ങളുമാണ്. കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയ്ക്കായി അമേരിക്കയിലാണ് താരം. അപ്രതീക്ഷിതമായി തന്നെ പിടി കൂടിയ തീവ്രമായ രോഗത്തിനെതിരെ പോരാടി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് താരം. എല്ലാ പ്രാർഥനകളുമായി പ്രേക്ഷകരും സിനിമാ ലോകവും സൊണാലിക്കൊപ്പമുണ്ട്.

ഏതാനും ദിവസങ്ങളായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായ സൊനാലിയെ സുഹൃത്തുക്കളായ ഹൃതിക് റോഷന്‍, സുസെന്‍ ഖാന്‍, ഗായത്രി ഒബ്രോയ് എന്നിവര്‍ സന്ദര്‍ശിച്ചത്തിന്റെ സന്തോഷം സൗഹൃദ ദിനത്തിൽ പങ്കുവച്ചിരുന്നു.

കാന്‍സര്‍ ചികിത്സയുടെ ഭാഗായി നഷ്ടപ്പെട്ട മുടിയെക്കുറിച്ചും, സുഹൃത്തുക്കള്‍ തനിക്കു പകര്‍ന്നു തരുന്ന ശക്തിയെക്കുറിച്ചുമെല്ലാം സൊനാലി വെളിപ്പെടുത്തി. ഗായത്രി ഒബ്രോയ്, സുസെന്‍ ഖാന്‍ സോണാലി ബെന്ദ്രേയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പകര്‍ത്തിയത് ഹൃതിക് റോഷനാണ് എന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു

‘ഇത് ഞാനാണ്, ഈ നിമിഷം ഞാന്‍ അതീവ സന്തോഷവതിയുമാണ്. ഞാനത് പറയുമ്പോള്‍ ആളുകള്‍ എന്നെ വിചിത്രമായി നോക്കും, പക്ഷേ എന്റെ സന്തോഷം സത്യമാണ്. എന്ത് കൊണ്ടാണ് എന്നും ഞാന്‍ പറയാം. ഇപ്പോള്‍ ഞാന്‍ കഴിഞ്ഞു പോകുന്ന ഒരു നിമിഷത്തേയും ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു. സന്തോഷം കണ്ടെത്താന്‍ പറ്റുന്ന ഒരവസരം നോക്കി നടക്കുകയാണ് ഞാന്‍.’

ശരിയാണ് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ വേദനയുടെയും തളര്‍ച്ചയുടെയും നിമിഷങ്ങളുണ്ട്. പക്ഷേ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഞാന്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവിടാനും സ്നേഹിക്കപ്പെടുന്നത് അനുഭവിക്കാനും അതില്‍ സന്തോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

നിമിഷങ്ങളുടെ നോട്ടീസില്‍ എന്റെ അടുത്തേക്ക് പറന്നു വന്ന എന്നെ സഹായിക്കാന്‍ സന്നദ്ധത കാട്ടിയ, ശക്തിസ്തൂപങ്ങളായ എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി. തിരക്കുള്ള ജീവിതത്തിനിടയില്‍ എന്ന വന്നു കാണാനും വിളിക്കാനും, മെസ്സേജ് അയക്കാനും ഫേസ്ടൈം ചെയ്യാനുമെല്ലാം അവര്‍ സമയം കണ്ടെത്തുന്നു. ഒറ്റയ്ക്കായി എന്ന് ഒരു നിമിഷം പോലും എനിക്ക് അനുഭവപെടാത്ത രീതിയില്‍ എന്റെ കൂടെ നില്‍ക്കുന്നു

‘സത്യമുള്ള സൗഹൃദം എന്തെന്ന് കാട്ടിത്തന്നതിന് നന്ദി. ഹാപ്പി ഫ്രണ്ട്ഷിപ്‌ ഡേ, ലേഡീസ്! എന്റെ ജീവിതത്തില്‍ നിങ്ങള്‍ ഉള്ളത് ഒരനുഗ്രഹമായി കരുതുന്നു. ഈ ചിത്രത്തില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും (അതാരാണ് എന്ന് നിങ്ങള്‍ക്കറിയാം) നന്ദി’.–സൊണാലി പറയുന്നു.

ഇപ്പോള്‍ ഞാന്‍ ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കുന്നില്ല കാരണം മുടി കെട്ടുക എന്ന കടമ്പ ഇല്ല ഇപ്പോള്‍. ബാല്‍ഡ്‌ ഈസ്‌ ബ്യൂട്ടിഫുള്‍, എന്നാണ് സൊണാലി ബെന്ദ്രേ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞത്.

related stories