Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവണ്ടി ഓണം റിലീസ്; ഓഗസ്റ്റ് 24ന് തിയറ്ററുകളിൽ

theevandi

കാത്തിരിപ്പിനൊടുവില്‍ തീവണ്ടി റിലീസിനെത്തുകയാണ്. അതും ഈ ഓണ റിലീസ് ആയി. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് തീവണ്ടി. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ആളുകൾക്കിടയില്‍ ലഭിച്ചത്.

ചിത്രം ഓഗസ്റ്റ് 24ന് റിലീസിനെത്തുമെന്ന് ആഗസ്റ്റ് സിനിമാസ് മനോരമ ഓൺലൈനോട് പറഞ്ഞു. നേരത്തെ നിരവധി സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് നീട്ടിവെച്ചിരുന്നു. പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടായതിൽ നിരാശയുണ്ടെന്നും ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ആഗസ്റ്റ് സിനിമാസ് അറിയിച്ചു.

നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. 

തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

related stories