നടിയെ ആക്രമിച്ച കേസ് സംഘടനാ പ്രശ്നമല്ല: ടൊവീനോ

ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നുെവന്ന് നടൻ ടൊവീനോ തോമസ്. ചിന്തിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ് നടന്നതെന്നും ടൊവീനോ പറഞ്ഞു.  

നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ല. അതിനെ കുറ്റകൃത്യമായി കാണണം. കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടുകയും അല്ലെങ്കിൽ യഥാർഥ കുറ്റവാളിയെ കണ്ടെത്തുകയും വേണം. കോടതിയാണ് അന്തിമ തീർപ്പ് കൽപ്പിക്കേണ്ടതെന്നും ടൊവീനോ പറഞ്ഞു. 

നടിയെ ആക്രമിച്ച സംഭവത്തെ സംഘടനാ പ്രശ്നങ്ങളായി ഊതിപെരുപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും താരം വ്യക്താമക്കി.