Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലീസിന് മുന്‍പേ ഒടിയന് പാലഭിഷേകം; വിഡിയോ

odiyan-kottayam

സിനിമ റിലീസ് ചെയ്യുന്നതിനുമുൻപേ തരംഗമായി മോഹൻലാലിന്റെ ഒടിയൻ. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹൻലാൽ ആരാധകർ ഒടിയന്റെ വരവ് ഉൽസവമാക്കിയത്. 

കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പിൽ ഒടിയന്റെ വലിയ ഫ്ലക്സ് സ്ഥാപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഓഗസ്റ്റ് 15ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും. ഒക്ടോബർ 11നാണ് ഒടിയന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴ് മണി ഒൻപത് മിനിറ്റിനാണ് ആദ്യ ഷോ ആരംഭിക്കുന്നത്. പല തിയറ്ററുകളിലും ഫാൻസ് ഷോ ബുക്കിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു.

വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റേതാണ്. 

പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്​ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. പ്രകാശ് രാജ്, മഞ്ജു വാര്യർ അടക്കമുള്ള വൻ താരനിരയുള്ള ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.