Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിവാദമുണ്ടാക്കിയവരേ, നിങ്ങളിൽ യോഗ്യർ ഇന്ദ്രൻസിനോട് മാപ്പ് പറയൂ’

sajith-indrans

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവർ കളങ്കപ്പെടുത്തിയത് ഇന്ദ്രൻസിന്റെ നേട്ടത്തിനെയാണെന്ന് സംവിധായകൻ സജിത് ജഗദ്നന്ദൻ. ‘ഇന്ദ്രൻസേട്ടാ , ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല.’–സജിത് പറയുന്നു.

സജിത്തിന്റെ കുറിപ്പ് വായിക്കാം–

നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ലാലേട്ടൻ ഷൈൻ ചെയ്തു എങ്കിൽ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.

രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത്. അത് സിനിമയെ സ്നേഹിക്കുന്നവർ പൊളിച്ചു തന്നു. ഓൺ സ്ക്രീൻ മാസ്സിനെ പുച്ഛിച്ചവർ ഓഫ് സ്ക്രീൻ മാസ്സ് എന്ന അനാരോഗ്യകരമായ വേദിയും സൃഷ്ടിച്ചു.

നിങ്ങളിൽ, യോഗ്യർ ഇന്ദ്രൻസ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാൾ മഹത്തരമാണ്. ഇന്ദ്രൻസേട്ടാ ,

ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.

ശ്രീ അലൻസിയർ പ്രതിഷേധിച്ചത് , കൈത്തോക്ക് എന്നൊക്കെ തള്ളുന്നവരോട്. അവസാനം പറഞ്ഞ ജയ്ഹിന്ദിനെതിരെയെന്നു ഞാൻ പറയും. നേരത്തേ ,

തോക്ക് ചൂണ്ടിയത് , പ്രതിഭയായത് കൊണ്ടാണ് പ്രതിഭാസമായത് കൊണ്ട്.