Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമാനനിമിഷം; മകള്‍ ചക്കിയെ ചേര്‍ത്തുപിടിച്ച് ജയറാമും പാര്‍വതിയും

jayaram-malavika

ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുളള വാർത്തകളറിയാൻ ആവേശം കൊളളുകയാണ് ആരാധകർ. മകൻ കാളിദാസന്റെ സിനിമാപ്രവേശനത്തെ കുറിച്ച് വാചാലനായപ്പോഴും മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ബോധപൂർവ്വം ജയറാം അകലം പാലിച്ചു. പഠനത്തിലാണ് അവളുടെ മുഖ്യശ്രദ്ധയെന്ന് പറഞ്ഞൊഴിഞ്ഞു.

മക്കളുടെ പഠനത്തിനാണ് താരദമ്പതികൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൽപ്പിച്ചത്. ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന കാളിദാസൻ തിരിച്ചെത്തിയത് പൂമരം എന്ന ചിത്രത്തിലൂടെയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസൻ സിനിമയിലേക്ക് തിരിച്ചെത്തിയത്.

jayaram-malavika-1

ഇപ്പോഴിതാ മകളുടെ ഗ്രാജ്വേഷൻ ഡേയുടെ ചിത്രങ്ങൾ അഭിമാനത്തോടെ പങ്കുവച്ചിരിക്കുകയാണ് ജയറാം. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ജയറാം പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധിപേർ മാളവികയ്ക്ക് ആശംസകളറിയിച്ചു കൊണ്ടാണ് പ്രതികരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

jayaram-malavika-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.