Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് 5 ലക്ഷം നൽകി വിജയ് ദേവരക്കൊണ്ട; സഹായവുമായി അനുപമയും

vijay-anupama

പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍‌കി തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനാണ് വിജയ്.

കേരളം തന്‍റെ സിനിമകളെ പ്രോത്സാഹിപ്പിച്ച സ്ഥലമാണെന്നും അവിടെനിന്നും പരിചയപ്പെട്ട ആളുകളിൽ നിന്നും ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ടെന്നും വിജയ് ട്വിറ്ററിലൂടെ അറിയിച്ചു. ഓരോരുത്തരും തങ്ങളാലാവുന്ന വിധത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും വിജയ് അഭ്യർത്ഥിച്ചു.

നടി അനുപമ പരമേശ്വരൻ ഒരു ലക്ഷം രൂപ സഹായനിധിയിലേക്ക് സംഭാവന ചെയ്തു. നടൻ കമൽഹാസൻ 25 ലക്ഷം രൂപ നൽകി.  വിജയ് ടി.വി യും 25 ലക്ഷം രൂപ നൽകിയിരുന്നു.

തമിഴ്നടൻമാരും സഹോദരൻമാരുമായ സൂര്യയും കാർത്തി‍യും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. മലയാളി സുഹൃത്തുക്കളില്‍ നിന്നും കേരളത്തിലെ അവസ്ഥ ചോദിച്ചറിഞ്ഞതിന് ശേഷമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. 

തമിഴ്നാട്ടിലെ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘവും കേരളത്തിന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപയും കർണാടക സർക്കാർ 10 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.