Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതബാധിതർക്ക് 15 ലക്ഷം നൽകി കീർത്തി സുരേഷ്

keerthi-pinarayi

പ്രളയദുരിതത്തിൽപെട്ടവർക്ക് സഹായവുമായി കീർത്തി സുരേഷ്. സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിേലയ്ക്ക് പത്ത് ലക്ഷം രൂപ നടി സംഭാവന നൽകി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള അവശ്യ വസ്തുക്കൾക്കായി അഞ്ച് ലക്ഷം രൂപയും കീർത്തി നൽകുകയുണ്ടായി.

തിരുവനന്തപുരത്ത് ദുരിതമനുഭവിക്കുന്നവർക്കിടയിൽ എല്ലാ സഹായവുമായി കീർത്തി ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസക്യാംപുകൾ സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യുകയാണ് കീർത്തി ഇപ്പോൾ. സിനിമാ താരങ്ങളടക്കം സജീവമായി രംഗത്തെത്തിയതോടെ ദുരിതാശ്വാസക്യാപുകളിലെ ആവശ്യങ്ങൾ വേഗത്തിലാണ് ജനങ്ങളിലേക്കെത്തുന്നത്. 

തിരുവനന്തപുരം സംസ്കൃത കോളജിൽ നിന്ന് കീർത്തി, ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിഡിയോയിൽ ക്യംപിേലക്ക് ആവശ്യമുള്ള കാര്യങ്ങൾ പങ്കുവച്ചിരുന്നു. 

മഞ്ജു വാര്യർ ഉൾപ്പടെ സിനിമാ രംഗത്തെ ഭൂരിപക്ഷം താരങ്ങളും സജീവമായി ദുരിതാശ്വാസക്യാംപുകളിലുണ്ട്. ഇവരുടെ കൃത്യമായ ഇടപെടലുകളും ക്യാംപുകളിലെ ആവശ്യങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഭക്ഷണം കൃത്യമായി ക്യാംപുകളിൽ എത്തുന്നുണ്ടെങ്കിൽ മറ്റ് വസ്തുക്കളുടെ കുറവാണ് നിലവിൽ നേരിടുന്നത്.