Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതുക് ചവിട്ടുപടിയാക്കിയ ജെയ്സലിന് വിനയന്റെ സമ്മാനം

vinayan-jaisal

പ്രളയബാധിത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്ത ജെയ്സലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജെയ്സലിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍ തന്‍ ആഗ്രഹിക്കുന്നുവെന്ന് വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജെയ്സലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് താന്‍ കരുതുന്നതായി വിനയന്‍ പറയുന്നു. 

വിനയന്റെ കുറിപ്പ് വായിക്കാം–

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജൈസലിന് ഒ രുലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു. ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നെ സംബന്ധിച്ച് വലിയ സംതൃപ്തി തന്നു.  

തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി.

ദുരിതാശ്വാസ ക്യാംപുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും.. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു..

നമ്മുടെ നാട്ടിലെ നൻമയുടെ പ്രതീകങ്ങളായ മത്സ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..വിനയൻ

related stories