Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ മുങ്ങി ഒാണച്ചിത്രങ്ങൾ; പുതുക്കിയ റിലീസ് തിയതികൾ

onam-movie-release

കേരളത്തെ ഒന്നാകെ മുക്കിയ പേമാരിയിൽ ഒലിച്ചു പോയത് ഒരു പിടി ഒാണച്ചിത്രങ്ങൾ കൂടിയാണ്. ഇൗ ഒാണത്തിന് റിലീസ് ചെയ്യാനിരുന്ന പതിനൊന്നോളം മലയാള ചിത്രങ്ങളാണ് മഴക്കെടുതി മൂലം മാറ്റി വച്ചത്. ചിത്രീകരണം നടന്നു വന്നിരുന്ന പല സിനിമകളും മുടങ്ങിയതോടെ സിനിമ മേഖലയ്ക്ക് വമ്പൻ നഷ്ടമാണുണ്ടായിരിക്കുന്നത്.

മലയാള സിനിമയെ സംബന്ധിച്ച് ചാകരക്കാലമാണ് ഒാണം. മലയാളികൾ ഏറ്റവുമധികം തീയറ്ററിലേക്ക് ഒഴുകിയെത്തുന്നതും ‌ഒാണക്കാലത്തു തന്നെ. എന്നാൽ ഇത്തവണത്തെ പേമാരിയിൽ ഒാണക്കാലം മലയാള സിനിമയ്ക്ക് കണ്ണീർക്കാലമായി. ഒാണക്കാലം മുന്നിൽ കണ്ട് വൻ തുക മുടക്കി സിനിമ നിർമിച്ചവർക്ക് അപ്രതീക്ഷിത ആഘാതമായി പ്രളയക്കെടുതി. ചിത്രീകരണം നടന്നിരുന്ന സിനിമകൾ മുടങ്ങിയതോടെ അതിന്റെ നിർമാതാക്കൾക്കും ഭീമമായ നഷ്ടമാണുണ്ടായിരിക്കുന്നത്. 

മമ്മൂട്ടി നായകനായ കുട്ടനാടൻ ബ്ലോഗ്, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, ബിജു മേനോനന്റെ പടയോട്ടം‍, മോഹൻലാലിന്റെ ഡ്രാമ, പൃഥ്വിരാജ് ചിത്രം രണം, വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി, കുഞ്ചാക്കോ ബോബിന്‍ ചിത്രം മാംഗല്യം തന്തുനാനേന

,ജോണി ജോണി എസ് പപ്പാ, ഫഹദ് ഫാസിന്റെ വരത്തൻ‍, ടൊവിനോ തോമസിന്റെ തീവണ്ടി  ലില്ലി എന്നീ ചിത്രങ്ങളാണ് ഓണക്കാലത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ ഇവയുടെയെല്ലാം റിലീസ് മാറ്റി വച്ചതായാണ് അണിയറക്കാർ പറയുന്നത്. 

ബിജു മേനോന്റെ പടയോട്ടം ആഗസ്റ്റ് 17–ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ്. എന്നാൽ മഴ കൊടുമ്പിരി കൊണ്ടിരുന്ന സമയമായതിനാൽ റിലീസ് മാറ്റി വയ്ക്കാൻ അണിയറക്കാർ തീരുമാനിച്ചു. മഴക്കെടുതി രൂക്ഷമായതോടെ പിന്നാലെ എത്തേണ്ടിയിരുന്ന സിനിമകളുടെ റിലീസും മാറ്റി വയ്ക്കപ്പെട്ടു. മഴയ്ക്ക് ശമനമായെങ്കിലും പ്രളയം വരുത്തി വച്ച ദുരിതത്തിൽ നിന്ന് ആളുകൾ കര കയറാത്തതിനാൽ തീയറ്ററിൽ ജനം എത്തില്ലെന്ന നിഗമനത്തിലാണ് പലരും. കൂടാതെ ഇത്തവണ ഒാണം ആഘോഷിക്കേണ്ടതില്ല എന്ന പൊതുവായ വികാരത്തിന് വിരുദ്ധമായി ഒന്നും ചെയ്യേണ്ടതില്ലെന്നും ഇവർ കരുതുന്നു. 

മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്കായി പ്രേക്ഷകർ വലിയ കാത്തിരുപ്പിലായിരുന്നു. 

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തൻ, തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളും ആരാധകർ പ്രതീക്ഷ വച്ചവയാണ്. വിഷുവിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ടൊവീനോ നായകനായ തീവണ്ടി. പിന്നീട് സാങ്കേതികകാരണങ്ങളാൽ റിലീസ് നീളുകയായിരുന്നു.

സിനിമകളുടെ പുതുക്കിയ റിലീസ് തിയതികൾ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ചുള്ള തിയതികളാണ്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭൂരിഭാഗം ചിത്രങ്ങളും സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തുമ്പോള്‍ മോഹന്‍ലാല്‍- നിവിന്‍- റോഷന്‍ കൂട്ടുകെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് റിലീസ് ചെയ്യുമെന്നും കേൾക്കുന്നു.

സെപ്റ്റംബര്‍ 6–പൃഥ്വിരാജ് -നിര്‍മല്‍ സഹദേവ് ചിത്രം രണം

സെപ്റ്റംബര്‍ 7–ടൊവിനോ  ചിത്രം തീവണ്ടി

സെപ്റ്റംബര്‍ 14– ബിജുമേനോന്‍- ജിജോ പുന്നൂസ് ചിത്രം പടയോട്ടം, മമ്മൂട്ടി- സേതു ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ്

സെപ്റ്റംബര്‍ 20– ഫഹദ് ഫാസില്‍ -അമല്‍ നീരദ് ചിത്രം വരത്തന്‍, കുഞ്ചാക്കോ ബോബിന്‍ ചിത്രം മാംഗല്യം തന്തുനാനേന ജോണി ജോണി എസ് പപ്പാ

സെപ്റ്റംബര്‍ 28–മോഹന്‍ലാല്‍ -രഞ്ജിത്ത് ചിത്രം ഡ്രാമ, പ്രശോബ് വിജയന്‍ ചിത്രം ലില്ലി, വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.