Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തെ ആസ്പദമാക്കി മലയാളസിനിമ; കൊല്ലവര്‍ഷം 1193

koolavarsham-1193

കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടു. 

2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ ചെന്നൈ വാരം’ എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവര്‍ത്തകര്‍, കേരളത്തിലെ മഹാപ്രളയത്തിനൊപ്പം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ‘കൊല്ലവര്‍ഷം 1193’ ഒരുക്കുന്നത്. 

സംവിധായകന്റെ വാക്കുകൾ– ‘ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയായിരുന്നു 'ചെന്നൈ വാരം'. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്.. അതും ആദ്യ ചിത്രം... ഉത്തരം ലളിതമായിരുന്നു, ഞാൻ എഴുതിയ ഓരോ വരികളിലെയും വികാരങ്ങൾ ആ ജനതക്കെ മനസ്സിലാകൂ..കാരണം അവരായിരുന്നു അത് നേരിൽ അനുഭവിച്ചത്....

ഒരുവർഷം കഴിഞ്ഞു, ഞാൻ കേട്ടറിഞ്ഞതെന്തോ, അത് ഞാൻ അടക്കം നമ്മൾ എല്ലാവരും നേരിട്ടനുഭവിക്കുന്നതു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാൾ പലയിരട്ടി നാം അനുഭവിച്ചു... പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു... ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്... എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു...

എന്‍റെ സംവിധാനത്തിലെ ആദ്യ സിനിമക്ക് തിരക്കഥയെഴുത്തിൽ എവിടെയൊക്കെയോ എന്റെ നാടും ഉൾപ്പെട്ടു.. നാം അറിഞ്ഞത് ലോകം അറിയാനും... നാം ചേർത്തത് ലോകത്തെ അറിയിക്കാനും തോന്നി... ചെന്നൈ വാരത്തിൽ ചില തിരുത്തലുകളും കൂട്ടിക്കിച്ചേർക്കലുകൾക്കും ശേഷം ഞാൻ "കൊല്ലവർഷം 1193" ൽ എത്തിയിരിക്കുകയാണ്.എല്ലാവരും അനുഗ്രഹിക്കുക...ചിലപ്പോഴെങ്കിലും എന്റെ വരികളിൽ ഞാൻ നമ്മൾ പലരെയും കാണുന്നുണ്ട്.’–അമൽ പറഞ്ഞു.

കാമറ ദേവന്‍ മോഹനന്‍, സംഗീതം സഞ്ജയ് പ്രസന്നന്‍ , ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍.