Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേര്‍ത്തുപിടിച്ചും കണ്ണീരൊപ്പിയും മമ്മൂട്ടി

mammootty-nam

മമ്മൂട്ടിയുടെ ഓണം ഇത്തവണ പ്രളയ ബാധിതർക്കൊപ്പം ദുരിതാശ്വാസ ക്യാംപിൽ. കോട്ടപ്പുറം, പൊയ്യ എന്നിവിടങ്ങളില്‍ ഓണാശംസയുമായി മമ്മൂട്ടി എത്തി. വരാപ്പുഴ തേവർകാട് പള്ളിയിലെ ക്യാംപിലാണ് മമ്മൂട്ടി ഓണസദ്യ ഉണ്ടത്.

ഈ ഓണക്കാലത്തു എല്ലാം നഷ്ടമായവർക്ക് ഇടയിലേക്ക് സാന്ത്വനവുമായാണ് തിരുവോണ നാളിൽ മമ്മൂട്ടി എത്തിയത്. ദുരിതാശ്വാസ ക്യാംപുകളിൽ ചെന്ന അദ്ദേഹം എല്ലാവരുടെയും ആവലാതികളും സങ്കടങ്ങളും കേട്ടു, ആശ്വസിപ്പിച്ചു. ഇനിയൊരിക്കലും ഇതുപോലെ ഒരു ഓണക്കാലം ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.

വരാപ്പുഴ തേവർക്കട്ടെ ക്യാംപിൽ ദുരിതബാധിതരുടെ വയറും മനസും നിറയെ അദ്ദേഹം സദ്യ വിളമ്പി. അവർക്കൊപ്പം ഓണം ഉണ്ടു. ഓണനാളിൽ മമ്മൂട്ടി എത്തിയ സന്തോഷത്തിൽ ദുഃഖങ്ങളെല്ലാം അല്പനേരത്തേക്കെങ്കിലും എല്ലാവരും മറന്നു. വി.ഡി.സതീശന്‍ എംഎല്‍എ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. സിനിമ താരങ്ങളായ രമേശ്‌ പിഷാരടി, നാദിർഷ, സോഹൻ സീനുലാൽ എന്നിവരും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു.

related stories