Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരരാജയായി മമ്മൂട്ടി എത്തി; ചിത്രങ്ങൾ

mammootty-madhuraraja

എട്ടുവർഷത്തിന് ശേഷം മധുരരാജ വീണ്ടുമെത്തിയിരിക്കുന്നു. അതേ രാജകീയ ഭാവത്തിൽ. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിൽ മമ്മൂട്ടി ജോയിൻ ചെയ്തു.

ചെറായിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. മധുരരാജയുടെ ഗെറ്റപ്പിലുളള മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

‘8 വർഷത്തിന് ശേഷവും ഒരു കഥാപാത്രത്തെ അതേ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ മമ്മുക്കയെ കഴിഞ്ഞേ ആരും ഉള്ളൂ,’ ‘ഇനി ബിലാലിനെ കൂടി കാണണം’ എന്നിങ്ങനെയുള്ള കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. 

ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. 

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി എത്തും. 120 ലേറെ നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂൾ ചിത്രീകരണം. കേരളം, തമിഴ്‌നാട് പ്രധാന ലൊക്കേഷൻ. ആക്‌ഷനും തമാശയും സസ്‌പെൻസും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി ഒരു പൊളിപ്പൻ മാസ്സ് എന്റർടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.

ഷാജി കുമാർ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ, കലാ സംവിധാനം ജോസഫ് നെല്ലിക്കൽ,സൗണ്ട് ഡിസൈൻ പി എം സതീഷ്,പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹ, എക്സി . പ്രൊഡ്യൂസർ വി എ താജുദീൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗൻ കാട്ടാക്കട , ഹരി നാരായണൻ. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.