Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ അനീഷ് ജി. മേനോൻ വിവാഹിതനാകുന്നു

aneesh-g-menon-wedding

യുവതാരം അനീഷ് ജി. മേനോൻ വിവാഹിതനാകുന്നു. ഐശ്വര്യ രാജനാണ് വധു. അനീഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവാഹവാർത്ത പ്രേക്ഷകരെ അറിയിച്ചത്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു. 

അനീഷിന്റെ കുറിപ്പ് വായിക്കാം–

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ... ദൈവം എന്റെ ജീവിത കഥയിൽ ഒരു പങ്കാളിയെ ഇതാ കൂട്ടിച്ചേർത്തിരിക്കുന്നു. "ഐശ്വര്യ രാജൻ". 

എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ.. ഇനി എന്റെ എല്ലാം നിന്റെ കയ്യിൽ. കല്യാണ തിയതി എല്ലാവരെയും അറിയിക്കാം. വളരെ ലളിതമായ ഒരു ചടങ്ങായി നമുക്ക് ഒത്തുകൂടാം. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവണം. 

സ്നേഹത്തോടെ.. അനീഷ്.

ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് അനീഷ് ശ്രദ്ധേയനാകുന്നത്. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അരങ്ങേറ്റം. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളായ ഒടിയന്‍, ഒരു അഡാര്‍ ലവ് തുടങ്ങിയവയാണ് അനീഷിന്റെ പുതിയ പ്രോജക്ടുകൾ.