Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിൻ പോളി

Nivin Pauly donate 25 lakhs

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിൻ പോളി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. പ്രളയബാധിത സമയത്ത് രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ നിന്ന താരങ്ങളിലൊരാളായിരുന്നു നിവിൻ. അദ്ദേഹത്തിന്റെ വസതിയിലും വെള്ളം കയറിയിരുന്നു.

എല്ലാവരും സഹായിക്കുന്നുണ്ട്, എല്ലാം പറഞ്ഞിട്ടാവണമെന്നില്ലല്ലോ? നിവിൻപോളി|

ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍ നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിൻ പറഞ്ഞു. ‘ദുരിതാശ്വാസനിധിയിലേയ്ക്ക് കഴിയുന്നവരെല്ലാം തുക സംഭാവന ചെയ്യണം. ദുരിതാശ്വാസ ക്യാംപുകളിൽ നേരിട്ട് ചെന്നാൽ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളൂ.’–നിവിൻ പോളി പറഞ്ഞു.

യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ‘ എല്ലാ താരങ്ങളും കഴിയുന്നതുപോലെ സഹായിക്കുന്നുണ്ട്. അതൊക്കെ പുറത്ത് പറഞ്ഞിട്ട് ആകണമെന്നില്ലല്ലോ? ദുരന്തത്തിന്റെ ആദ്യഘട്ടം മുതൽ ഉറക്കമുളച്ച് സഹായത്തിനിറങ്ങിയ ഒരുപാട് സിനിമാ പ്രവർത്തകരുണ്ട്. പലരും അതൊന്നും പറയുന്നില്ലെന്നേ ഒള്ളൂ. എല്ലാവരും അവരാൽ കഴിയുന്ന വിധം സഹായിക്കുന്നുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.’–നിവിൻ പോളി വ്യക്തമാക്കി.