Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് 40 ലക്ഷം നൽകി എൺപതുകളിലെ താരങ്ങൾ

lissy-khushbu

തിരുവനന്തപുരം∙ എൺപതുകളിൽ ആരാധക ഹൃദയങ്ങളെ ഇളക്കിമറിച്ച താരങ്ങൾ കേരളത്തിന് സഹായവുമായെത്തി. 40 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിക്കു കൈമാറി പ്രളയദുരിതത്തിൽ പ്പെട്ട കേരളത്തിനു കൈത്താങ്ങുമായി സുഹാസിനി, ഖുശ്ബു, ലിസി എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്കു തുക കൈമാറിയത്. 

താരങ്ങൾക്കും സംവിധായകർക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിനു സഹായം നൽകുന്നതിനു കൈകോർത്തു. മണിരത്‌നം, ജാക്കി ഷറോഫ്, സുന്ദർ, മരിയസേന, രാജ്കുമാർ സേതുപതി, പൂർണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്‌നി സിനിമാക്‌സ്, കാസിനോ മജോങ് ഫൗണ്ടേഷൻ, മാൾട്ട ഹോണററി കൗൺസൽ ശാന്തകുമാർ, മൗറീഷ്യസ് ഹോണററി കൗൺസൽ രവിരാമൻ എന്നിവരെല്ലാം ഇതിൽ സഹകരിച്ചു. 

80 കളിലെ താരങ്ങൾ എല്ലാ വർഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തം വിതച്ച കേരളത്തിനൊപ്പമാണെന്നും അവർ അറിയിച്ചു. 80 കളിൽ സിനിമാ മേഖലയിൽ ഒപ്പമുണ്ടായിരുന്നവർക്ക് പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്നും താരങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.