Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസിന് നായികയായി ഐശ്വര്യ ലക്ഷ്മി

kalidas-aishwarya-lakshmi

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിൽ നായകനായി കാളിദാസ് ജയറാം. നായികയായെത്തുക ഐശ്വര്യ ലക്ഷ്മിയാണ്. കടുത്ത അര്‍ജന്റീന ഫാന്‍സിന്റെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ആഷിഖ് ഉസ്മാന്‍ ആണ് നിർമാണം. നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മിഥുൻ മാനുവലിന്റെ കുറിപ്പ് വായിക്കാം– ‘പ്രിയരേ, അടുത്ത സിനിമ അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിന്റെ വിശദാംശങ്ങള്‍. ചിത്രത്തില്‍ നായക നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും ആണ്..ബാക്കി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ആയി എത്തുന്നത് ഓഡിഷനിലൂടെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുതിയ കലാകാരന്മാരാണ്..ശ്രീ അശോകന്‍ ചെരുവിനിലിന്റെ ചെറുകഥയെ അവലംബിച്ചു സുഹൃത്ത് ആഷിക് ഉസ്മാന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത് ഞാനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ്.’

ഛായാഗ്രഹണം രണധീവ്, സംഗീതം ഗോപി സുന്ദര്‍, എഡിറ്റിങ് ലിജോ പോള്‍. സെന്‍ട്രല്‍ പിക്‌ചേഴ്സ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നു.

കോട്ടയം കുഞ്ഞച്ചന്‍ 2, ആട് 3 എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് മിഥുന്‍. ആട് 2 പോലെ ഒരു വന്‍ വിജയം തന്നെയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രവും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.