Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർനിർമാണത്തിൽ ഒപ്പമുണ്ട്: മോഹൻലാലിനോട് മോദി

mohanlal-modi

നടൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. 

mohanlal-mod-2

കേരളത്തെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹൻലാൽ കുറിച്ചു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിര്‍മാണത്തിൽ അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും എല്ലാ പിന്തുണയും മോദി അറിയിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. 

മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.