Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ ട്രെയിലർ; റിലീസ് തിയതി

odiyan-poster

മലയാളിപ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ട്രെയിലർ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു.

ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഒടിയന്റെ ട്രെയിലര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. സെപ്റ്റംബറില്‍ ട്രെയിലറെത്തും എന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ശ്രീകുമാര്‍ മേനോന്‍ ഇത് അറിയിച്ചത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്​ഷൻ നടക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.