Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; ട്വിറ്ററിലും പിന്തുടർന്നു

mohanlal-modi-7

മോഹൻലാലിനെ പ്രശംസിച്ച് നരേന്ദ്ര മോദി. ‘മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. സാമൂഹ്യപ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങൾ വളരെ മികച്ചതും പ്രചോദനം നൽകുന്നതുമാണ്.’–മോദി പറഞ്ഞു. 

ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്രമോദി മലയാളത്തിന്റെ പ്രിയതാരത്തെ പ്രശംസിച്ച് കുറിപ്പ് എഴുതിയത്. ട്വിറ്ററിൽ മോഹൻലാലിനെ നരേന്ദ്ര മോദി പിന്തുടരുകയും ചെയ്തു. പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മോഹൻലാൽ.

മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു ആലോചന പോലുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വ‍ൃത്തങ്ങൾ അറിയിച്ചു.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയിരുന്നു. മോഹൻലാൽ തന്നെയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും എല്ലാ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചെന്നും മോഹൻലാൽ പറയുകയുണ്ടായി. 

മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരുന്നു. വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളുടെ അടുത്ത് എത്തിച്ചേർന്നാണ് അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.