Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും നിവിന് നായികയായി മഞ്ജിമ

nivin-manjima

നിവിൻ പോളി ചിത്രം മിഖായേലിൽ നായികയായി മഞ്ജിമ മോഹൻ. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് നിർമിക്കുന്നു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം കാക്കനാട് ആരംഭിച്ചു. ചിത്രത്തിൽ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ആക്​ഷനും പ്രാധാന്യമുണ്ട്.

ജെഡി ചക്രവര്‍ത്തി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.