Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ അങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല: രമേശ് ചെന്നിത്തല

mohanlal0c

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ മോഹൻലാൽ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹൻലാൽ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണ് മോഹൻലാൽ. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാൻ വയ്യ.’–രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ബി.ജെ.പിയിൽ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷമാണ്, ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്.