കാവ്യയും ദിലീപും കാത്തിരിക്കുന്നു, കൺമണിക്കായി

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. കാവ്യാ മാധവൻ ഗർഭിണിയാണെന്നും പുതിയൊരു ചുവടുവയ്പിലേക്കുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി. 

മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. 

‘അതെ, കാവ്യ അമ്മയാകാൻ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങൾ.’ – കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. കാവ്യയ്ക്കും നിരപരാധിത്വം തെളിയിച്ച് സിനിമയില്‍ സജീവമാകുമെന്ന നിലപാടു വ്യക്തമാക്കിയ ദിലീപിനും ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണിത്. 

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഉൗഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.