ദുബായ്‍യിൽ നിന്നും മമ്മൂട്ടിക്കൊരു പിറന്നാൾ വിഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ദുബായ്‌യിൽ നിന്നും പിറന്നാള്‍ സ്പെഷൽ വിഡിയോ. മമ്മൂട്ടിയുടെ ചിത്രവും കയ്യിൽ പിടിച്ച് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്ന വിദേശികളെ വിഡിയോയിൽ കാണാം.

ദുബായ് ബുർജ് ഖലീഫയുടെ മുൻപിൽ നിന്നുമാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മുഹമ്മദ് ഇർഷാദ് ആണ് വിഡിയോയ്ക്ക് പിന്നിൽ. വിഡിയോയിൽ കാണുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വരച്ചിരിക്കുന്നതും മുഹമ്മദ് തന്നെ.