Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സസ്പൻസ് നിറച്ച് ‘വരത്തൻ’ ട്രെയിലർ

varathan-trailer

ആകാംക്ഷയും കൗതുകവും നിറച്ച് ഫഹദ് ഫാസില്‍–അമൽ നീരദ് ചിത്രം വരത്തന്റെ ട്രെയിലർ. ഏറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ട്രെയിലറിൽ ഫഹദും ഐശ്വര്യ ലക്ഷ്മിയുമാണ് തിളങ്ങുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

Varathan Trailer

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ.

സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം. ചിത്രം സെപ്റ്റംബർ 20ന് തിയറ്ററുകളിലെത്തും.