കാളിദാസ്–ജീത്തു ജോസഫ് ചിത്രം തുടങ്ങി; വിഡിയോ

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ആദിക്കു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കാളിദാസ് ജയറാം ആണ് നായകന്‍.

ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ലളിതമായ ചടങ്ങില്‍ ജീത്തുജോസഫിന്‍റെ മാതാവ് ശ്രീമതി ലീലാമ്മ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു. ശ്രീഗോകുലം ഗോപാലന്‍, ജയറാം, ആന്‍റണിപെരുമ്പാവൂര്‍, ഡോ. ബിജുരമേശ്, കാളിദാസ് ജയറാം, ജീത്തു ജോസഫ്, ലിന്‍ഡ ജീത്തുജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. ഗോകുലം ഗോപാലന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. കെറ്റിനാ ആന്‍ ജീത്തു ഫസ്റ്റ് ക്ലാപ്പ് നല്‍കി.

തുടര്‍ന്നു നടന്ന ചിത്രീകരണത്തില്‍ കാളിദാസ് ജയറാം, വിജയ്ബാബു, വി.കെ. ബൈജു എന്നിവരഭിനയിച്ചു. ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാനതാരങ്ങളാണ്. അപര്‍ണ്ണാബാലമുരളിയാണ് നായിക

സംഗീതം അനില്‍ജോണ്‍സൺ, കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്​ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്​ഷന്‍ എക്സിക്യൂട്ടീവ്സ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും.