Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീ അഭിനയിച്ചാൽ മതിയെന്ന് പരിഹസിച്ച് കമന്റ്; വായടപ്പിച്ച് ടൊവിനോയുടെ മറുപടി

tovino-angry-comment

പൈറസിക്കെതിരെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പരിഹസിച്ച് കമന്റ് ചെയ്ത ആരാധകന് മറുപടി നൽകി നടൻ ടൊവിനോ തോമസ്. സിനിമയിൽ നിലയുറിപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണം എന്ന കമന്റിന് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് ടൊവിനോ മറുപടി നൽകി.

റിലീസ് ചിത്രങ്ങളുടെ വ്യാജൻ പുറത്തിറങ്ങുന്നതിലുള്ള പ്രതിഷേധമാണ് ടൊവിനോ കുറിപ്പിലൂടെ പറഞ്ഞത്. സ്റ്റോപ്പ് പൈറസി എന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനുതാഴെ വന്ന കമന്റുകളിൽ ഭൂരിഭാഗത്തിനും ടൊവിനോ മറുപടിയും നൽകിയിട്ടുണ്ട്. പോസ്റ്റിൽ വന്ന ഒരു കമന്റ് ഇങ്ങനെ:

''ടൊവിനോ, മലയാളത്തിൽ ഒരു ചൊല്ലുണ്ട്. പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന്. സിനിമാലോകത്ത് വന്നിട്ട് ഇത്രയല്ലേ ആയിട്ടുള്ളൂ, ആദ്യം നീ ഒന്ന് നിലയുറപ്പിക്ക്. എന്നിട്ടാകാം സാമൂഹിക ശുദ്ധീകരണം. നീ അഭിനയിച്ചാൽ മതി, എവിടെ നിന്ന് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കും.''

കമന്റിന് ടൊവിനോ നൽകിയ മറുപടി ഇങ്ങനെ: ഞാൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ് . നീ അല്ല ! അതെന്നും അങ്ങനെ തന്നെ ആയിരിക്കും . ഞാൻ സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും. ഇതുകൂടാതെ ടൊവീനോ നൽകിയ മറുപടികൾ താഴെ കൊടുക്കുന്നു.

പൈറേറ്റഡ് കോപ്പി ഏതെങ്കിലും കണ്ടിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനും താരത്തിന് ഉത്തരമുണ്ടായിരുന്നു. ‘കണ്ടിട്ടുണ്ട്. അത് എത്ര വലിയ തെറ്റാണെന്നു മനസ്സിലായപ്പോ നിർത്തി. തെറ്റുപറ്റാതിരിക്കുന്നതിലല്ല , അതു തിരുത്തുന്നതിലാണ് കാര്യം. സിനിമയിൽ വരുന്നതിന് കുറേ മുൻപ് നിർത്തിയതാ.’–ടൊവീനോ പറഞ്ഞു.

related stories