Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളിന് ആര്യയ്ക്ക് പണികൊടുത്ത് പിഷാരടിയും ധർമജനും

arya-dharmu

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. താരത്തിന്റെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധർമജനും നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും എത്തിയത്.

ഹാപ്പിബർത് ഡേ എന്ന ഗാനം ആലപിച്ച് ഇരുവരും ഒരു വിഡിയോ സന്ദേശമാണ് ആര്യയ്ക്ക് അയച്ചത്. ആര്യയ്ക്കു 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞ് ആദ്യം പണി ആരംഭിച്ചത് ധർമജനാണ്. പിന്നീട് അറുപതാം പിറന്നാളിന്റെ ആശംസ നേർന്ന് പിഷാരടിയും ഒപ്പം ചേർന്നു.

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിതെന്ന്, വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം ആര്യ പറഞ്ഞു.