Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍‌‌‌ശരാശരി ചിത്രത്തെ ഇങ്ങനെ തള്ളാതെ; വിമർശകന് ഉണ്ണി മുകുന്ദന്റെ മറുപടി

unni0mukundan-comment

മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തെ വിമർശിക്കാനെത്തിയ യുവാവിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ. കുട്ടനാടൻ ബ്ലോഗിനെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമർശകൻ തന്റെ പ്രതിഷേധമറിയിച്ചത്.

ഉണ്ണിച്ചേട്ടാ, നിങ്ങൾ ഒരു നടൻ അല്ലേ, തീർത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുമായിരുന്നു വിമർശകന്റെ കമന്റ്. എന്നാൽ കുടുംബപ്രേക്ഷകർ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി പറഞ്ഞു.

‘കുടുംബങ്ങൾക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവർ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.’–ഇതായിരുന്നു ഉണ്ണിയുടെ മറുപടി.

വിമർശനവുമായി എത്തിയ മറ്റൊരു യുവാവിനും ഉണ്ണി മറുപടി നൽകി. ‘100 കോടി ഷുഗർ, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി’–ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളിൽ സംസാരിക്കുന്ന കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്നും സുരേഷ് ഗോപിയുടെ ആരാധകനായ താങ്കൾ അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യരുതെന്നും ഉണ്ണി മറുപടി നൽകി.

ചിത്രത്തെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ എഴുതിയ കുറിപ്പ് താഴെ–

ഒരു കുട്ടനാടൻ ബ്ലോഗ് കണ്ടു! ഒരുപാട് നാളുകൾക്ക് ശേഷം പ്രിയപ്പെട്ട മമ്മൂക്കയെ കുടുംബ പ്രേക്ഷകർക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് നിറഞ്ഞ മനസ്സോടെ പറയട്ടെ ! 

നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കയ്ക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവർക്കും, നിറഞ്ഞ സ്നേഹം ! ഒരു കുട്ടനാടൻ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.

related stories