Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയയെ ചേർത്തുനിർത്തി ഫഹദിന്റെ പ്രസംഗം; കയ്യടിച്ച് കാണികൾ

fahad-nazriya-speech

ഇന്‍ഫോ പാർക്കില്‍ തിളങ്ങി താരദമ്പതികളായ ഫഹദും നസ്രിയയും. സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചാരണ പരിപാടികൾക്കെത്തിയതായിരുന്നു ഇരുവരും.  ഇൻഫോ പാർക്കിലെത്തിയ താരദമ്പതിമാരെ ഹർഷാരവത്തോടെയാണ് ടെക്കികൾ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസർ വിഡിയോ പ്രകാശനം ഇരുവരും ചേർന്ന് നിർവഹിച്ചു. 

നസ്രിയയെ നെഞ്ചോടു ചേർത്ത് ഫഹദ് ഫാസിലിന്റെ ഉദ്ഘാടന ചടങ്ങ്

സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ ഫഹദ് പറഞ്ഞു.സൈബർ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. 

ഉദ്ഘാടനത്തിനു ശേഷം വേദിയിലേയ്ക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേർത്തി നിർ‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം. ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, ഇവള്‍ സംസാരിച്ചോളാമെന്നാണ് പറഞ്ഞത്', സദസ്സിനോട് ഫഹദ് തമാശരൂപേണ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറ്റിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ ഫഹദ് സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടര്‍.