Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുറാസിക് പാർക്കിലെ ആ കഥാപാത്രം; നഷ്ടം തുറന്നുപറഞ്ഞ് എം.ആർ. ഗോപകുമാർ

gopakumar-lost-world

ഹോളിവുഡിലെ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗ് ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നുവെന്ന് എം.ആർ. ഗോപകുമാർ. ആദ്യകാലത്ത് നിരാശ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാറില്ലെന്ന് വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഗോപകുമാർ പറഞ്ഞു.

1996ലാണ് ജുറാസിക്ക് പാർക്കിന്റെ രണ്ടാം ഭാഗം ദ് ലോസ്റ്റ് വേൾഡിന് വേണ്ടി ഇന്ത്യൻ താരത്തെ തിരഞ്ഞ് സ്പീൽബെർഗ് എത്തുന്നത്. ചിത്രത്തിലെ ഒരു ഇന്ത്യൻ കഥാപാത്രത്തിന് വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഇന്ത്യയിലുള്ള കാസ്റ്റിങ്ങ് ഏജന്റ്സ് അടൂർ ഗോപാലകൃഷ്ണന്‍ മുഖേന ഗോപകുമാറിലെത്തുന്നു. ഏറെ നേരത്തെ ചർച്ചയ്ക്കും സിനിമകളിലെ അഭിനയം വിലയിരുത്തിയും ലോസ്റ്റ് വേൾഡിലെ ഇന്ത്യൻ കഥാപാത്രത്തെ ചെയ്യാൻ ഗോപകുമാറിനെ തന്നെ തിരഞ്ഞെടുക്കുന്നു.

അന്ന് അത് ദേശീയമാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻതാരം ആദ്യമായി സ്പീൽബെർഗിന്റെ ചിത്രത്തിൽ അഭിനയിക്കുന്നു. പക്ഷേ വിസ പ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന് കൃത്യസമയത്ത് അമേരിക്കയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല.

gopakumar-lost-world-1 ഹാര്‍വി ജേസൺ, ഗോപകുമാർ

ദിനോസറുകളെ വേട്ടയാടാൻ ഇന്ത്യയിൽ നിന്നെത്തുന്ന അജയ് സിദ്ധു എന്ന കഥാപാത്രമാണ് ഗോപകുമാറിന് നഷ്ടമായത്. പിന്നീട് ഹാര്‍വി ജേസൺ എന്ന ഇംഗ്ലിഷ് താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. ‌‌

ഗോപകുമാറിന്റെ വനിതയിൽ നിന്നുള്ള അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങൾ താഴെ–

സ്പിൽബർഗിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിൽ ഇപ്പോഴും നിരാശയുണ്ടോ?

നിരാശയുണ്ടായിരുന്നു. ഇപ്പോഴില്ല. േകവലം വിസ പ്രശ്നങ്ങൾ കൊണ്ടാണ് ആ നഷ്ടം ഉണ്ടായത്. അതിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിൽ ഒരുപക്ഷേ, കരിയർ വേറൊന്നായി മാറിയേനേ. കൂടുതൽ നിരാശ അന്നും തോന്നിയിട്ടില്ല. ഇന്നുമില്ല. എന്നാൽ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ദുഃഖം, ആദ്യ സിനിമയാണ്. ഞാൻ നാടകവും ടെലിഫിലിമും ഒക്കെയായി നടക്കുന്ന സമയത്ത് ആദ്യമായി സിനിമയിലേക്കു വിളിക്കുന്നത് സുരേഷ് ഉണ്ണിത്താനാണ്. അദ്ദേഹത്തിന്റെ ‘ആർദ്രം’ എന്ന സിനിമ.

Lost World Scene

ഞാൻ ചെന്നു. നല്ലൊരു വേഷമാണ്. ആദ്യ ദിവസം ഷൂട്ടിങ് ഭംഗിയായി കഴിഞ്ഞു. രണ്ടാമത്തെ ദിവസം എന്നെ വിളിക്കാൻ സെറ്റിൽ നിന്നു വണ്ടി വീട്ടിൽ വന്നു. കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ അച്ഛൻ പുറത്തിരുന്നു പത്രം വായിക്കുകയാണ്. െറഡിയായി വന്നു നോക്കിയപ്പോൾ അച്ഛന്റെ ഇരുപ്പ് അത്ര പന്തിയല്ലെന്നു തോന്നി. വിളിച്ചിട്ട് അനങ്ങുന്നില്ല. അച്ഛൻ ശരിക്കും മരിച്ച് ഇരിക്കുകയായിരുന്നു. അങ്ങനെ ആദ്യ സിനിമ മുടങ്ങി. അത്രത്തോളം ദുഃഖം പിന്നീട് ഒരു സംഭവത്തിലും ഉണ്ടായിട്ടില്ല.

ജനപ്രിയസിനിമകളിൽ അധികം കാണാറില്ലല്ലോ?

ഐ. വി. ശശി സംവിധാനം െചയ്ത ‘അനുഭൂതി’ എന്ന സിനിമ യിൽ അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണനു സമയം ഇല്ലാത്തതു കൊണ്ട് എന്നെ വിളിക്കുകയായിരുന്നു. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ മൂന്നു ദിവസം ഐ.വി.ശശി എന്നോടു സംസാരിച്ചില്ല. നാലാം ദിവസം അദ്ദേഹം എന്നോടു പഞ്ഞു: ‘നിങ്ങൾ ഒരു ഭീകരനാണെന്നാണല്ലോ പൊതുവെയുള്ള സം സാരം. പക്ഷേ, നിങ്ങളെ നേരിട്ടു കണ്ടപ്പോൾ അങ്ങനെയല്ലല്ലോ?’ ഞാൻ പറഞ്ഞു, ‘ആൾക്കാർ പറയുന്നതൊക്കെ നമുക്ക് തടയാൻ പറ്റുമോ? നിങ്ങൾ മൂന്നു ദിവസമായി എന്നെ കാണുന്നില്ലേ? ഇതാണു ഞാൻ. ഇതു മാത്രമാണു ഞാൻ.’ 

സിനിമ എന്നു പറയുന്നത് നമ്മൾ ഉദ്ദേശിക്കുന്ന രീതിയല്ല. ‘പുലിമുരുകനി’ൽ അഭിനയിക്കുമ്പോൾ ചില ആൾക്കാർ എ ന്നോടു ചോദിച്ചു; ‘നിങ്ങൾ കച്ചവടസിനിമകളിൽ അഭിനയിക്കുമോ? നിങ്ങൾ പൊതുവെ അവാർഡ് സിനിമകളിലും ബുദ്ധിജീവി സിനിമകളിലും മാത്രമേ അഭിനയിക്കൂ എന്നാണു പൊതുവെയുള്ള ധാരണ’. ഞാൻ പറഞ്ഞു ‘എനിക്കു പറ്റുന്ന കഥാപാത്രമാണെങ്കി ൽ ആരു വിളിച്ചാലും പോകും.’ പക്ഷേ, അങ്ങനെയല്ല ഇൻ ഡസ്ട്രിയിൽ എന്നെക്കുറിച്ചുള്ള ധാരണ. അടൂർ, സ്പിൽബെ ർഗ് ഇങ്ങനെയുള്ളവരുടെ സിനിമയിൽ മാത്രം അഭിനയിക്കാന്‍ നടക്കുന്നയാള്‍ എന്നാണ്.

ആരും നമ്മളെ  അഭിനയിക്കാൻ വിളിക്കരുത് എന്ന് ആഗ്രഹമുള്ള ചിലരാണ് നമ്മളെ ഇങ്ങനെ വലിയ സംഭവമാക്കുന്നത്. അല്ലാതെ സ്േനഹം കൊണ്ടൊന്നുമല്ല. ‘പുലിമുരുകനാ’ണ് അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമ. ജോലി കിട്ടിയ സമയത്ത് ഞങ്ങൾ കുടുംബസമേതം മുടവൻ മുഗളിലേക്ക് താമസം മാറി. ഞാൻ രാവിലെ സ്കൂട്ടറിൽ വ  രുമ്പോൾ രണ്ട് പയ്യന്മാർ സ്കൂളിൽ പോകാൻ വേണ്ടി ബസ് കാത്തു നിൽക്കുന്നുണ്ടാകും. അനുജനും ജ്യേഷ്ഠനുമാണ്. ജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്സിക്യൂട്ടീവ് സ്റ്റൈലിൽ, അ നുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്റ്റൈലിൽ. എല്ലാ ദിവസവും കാണുന്നത് കൊണ്ട് ഞാൻ അന്വേഷിച്ചു ആ കുട്ടികൾ ആരാണെന്ന്. എന്റെ സഹോദരി അന്ന് എംഎയ്ക്കു പഠിക്കുകയാണ്. അവളാണു പറഞ്ഞത് സെക്രട്ടറിയേറ്റി ൽ ജോലിയുള്ള വിശ്വനാഥൻസാറിന്റെ മക്കളാണ്.

ആ കൊച്ചുപയ്യൻ ബസിൽ കയറിയാൽ ഭയങ്കര ബഹളമാണ്. കൂക്കുവിളിയും വർത്തമാനവുമൊക്കെയായി. പിന്നീട് പലപ്പോഴും ആ പയ്യനെ ഞാൻ കണ്ടിട്ടുണ്ട്. ഒരുമിച്ച് അഭിന യിച്ചിട്ടുണ്ട്. ‘പുലിമുരുകനി’ലെ മൂപ്പനായി ‘േകട്ടറിവിനേക്കാ ള്‍ വലുതാണ് മുരുകനെന്ന സത്യം’ എന്ന ഡയലോഗ് പറയുമ്പോൾ ആ പയ്യൻ തൊട്ടടുത്തുണ്ട്. ഒരു കള്ളച്ചിരിയോടെ. അന്നേരം ഞാൻ ആ പഴയ വികൃതിച്ചെറുക്കനെ മാത്രമാണോർത്തത്, വിശ്വനാഥൻ സാറിന്റെ ഇളയമകൻ ലാലിനെ. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–