Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെ ‘വരത്തൻ’; പ്രേക്ഷക പ്രതികരണം

varathan-audience-review

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തൻ’ തിയറ്ററുകളിലെത്തി. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ദുബായിലെ ജോലി പ്രശ്നങ്ങള്‍ കാരണം നാട്ടില്‍ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പഴയ ബംഗ്ലാവിലേക്ക് കുറച്ചു ദിവസത്തെ താമസത്തിനെത്തുകയാണ് എബിനും പ്രിയയും. അവിടെ അവര്‍ നേരിടുന്ന ചില പ്രശ്നങ്ങളിലേക്കാണ് ആദ്യ പകുതി ചുരുളഴിയുന്നത്. അമല്‍ നീരദ് ചിത്രങ്ങളിലുള്ള സാങ്കേതിക മികവും ഫഹദിന്റെ അഭിനയത്തികവും ആദ്യ പകുതിയെ ശ്രദ്ധേയമാക്കുന്നുവെന്നാണ് റിപ്പോർട്ട്.

കാർബൺ എന്ന സിനിമയ്ക്കു ശേഷം ഫഹദ് നായകനാകുന്ന സിനിമ കൂടിയാണ് വരത്തൻ.  ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം.