Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ട; മമ്മൂട്ടി ചിത്രത്തിന്റെ പേര് അതുതന്നെ!

unda-movie-mammootty

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് കേട്ടവര്‍ കേട്ടവര്‍ ഞെട്ടി എന്നതാണ് സത്യം. ‘ഉണ്ട’ എന്നാണ് പുതിയ സിനിമയുടെ പേര്. അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് സിനിമയുടെ സംവിധാനം. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെ ഔദ്യോഗികമായി പുറത്തിറക്കി.

സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കണ്ണൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ്.

ചിത്രം നിർമിക്കുന്നത് കൃഷ്ണൻ സേതുകുമാർ. നേരത്തെ അൻവർ റഷീദിന്റെ പേര് പറഞ്ഞുകേട്ടിരുന്നു. ഹർഷാദ് തിരക്കഥ. പ്രശാന്ത് പിള്ള സംഗീതം. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയമാകും ചിത്രത്തിന്റേതെന്നും സൂചനയുണ്ട്.

related stories