Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയന്‍ ട്രെയിലര്‍ ‍ഒക്ടോബർ 11ന്

odiyan-teaser

മലയാളി സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ ഒക്ടോബർ 11ന് എത്തും. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിവസം തിയറ്ററുകളിലും ട്രെയിലർ പ്രദർശിപ്പിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലാണ് ഈ വിവരം അറിയിച്ചത്.......

‘അതേ ഒടിയന്റെ ട്രെയിലര്‍ എത്തുകയാണ് കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒക്ടോബര്‍ 11 ന്. സ്‌ക്രീനിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ പേജിലും ട്രെയിലര്‍ എത്തും.’ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഡബ്ബിങ് പൂർത്തിയായ സിനിമയുടെ കംപ്യൂട്ടർ ഗ്രാഫിക്സ് ജോലികൾ മുംബൈയിൽ പുരോഗമിക്കുകയാണ്.  വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയർ നായികയാകുമ്പോൾ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.