Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മണിച്ചേട്ടൻ മരിച്ചിട്ടില്ല’; തരംഗമായി ചാലക്കുടിക്കാരന്‍ ചങ്ങാതി ട്രെയിലര്‍

chalakudikkaran-changathi-trailer

കലാഭവന്‍ മണിയുടെ ജീവിതം രേഖപ്പെടുത്തുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. തെങ്ങുകയറ്റത്തൊഴിലാളിയിൽ നിന്നും സൂപ്പര്‍സ്റ്റാര്‍ പദവിയിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമയിൽ പ്രമേയമാകുന്നു.

Chalakkudikkaran Changathi | Movie Official Trailer | Vinayan

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രൂപത്തിലും ഭാവത്തിലും മണിയോട് സാമ്യമുള്ള രാജമണിയാണ് കലാഭവന്‍മണിയായി എത്തുന്നത്. 

ഇതുവരെ ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ട്രെയിലർ കാണുമ്പോൾ പടം ഉടനെ കാണാൻ തോന്നുന്നെന്നും മണിച്ചേട്ടനെ ഓർമ വരുന്നെന്നുമാണ് കൂടുതൽ പ്രേക്ഷകരുടെയും പ്രതികരണം.

‘മരിച്ചുപോയ നടന്മാരെ  സിനിമയിൽ കാണുമ്പോൾ പ്രത്യേകിച്ച് വിഷമമൊന്നും തോന്നാറില്ല..പക്ഷെ മണിച്ചേട്ടനെ സ്‌ക്രീനിൽ കാണുമ്പോൾ മനസ്സിലൊരു വിങ്ങലാ.. നടനുപരി നല്ലൊരു മനസ്സിനുടമയായിരുന്നു ആ "ചാലക്കുടിക്കാരൻ ചങ്ങാതി". ഞങ്ങളുടെ മനസ്സിൽ അങ്ങേക്ക് ഒരിക്കലും മരണമില്ല, മണിച്ചേട്ടാ’.

‘ഇതൊക്കെയാണ്  ശരിക്കും അഭിനയം എന്ന് പറയുന്നത് പടം പൊരിക്കും. മണിച്ചേട്ടൻ മരിച്ചിട്ടില്ല.’ –ഇതുപോലെ നിരവധി കമന്റുകളാണ് ട്രെയിലറിന് ലഭിക്കുന്നത്.

അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റണ്‍ യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തിൽ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാർ.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു