Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കുന്ന മേക്കോവറിൽ സുഡാനിയിലെ ഉമ്മമാർ; ഡാകിനി ട്രെയിലർ‌

dakini-trailer

സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായരുടെ ഏറ്റവും പുതിയ ചിത്രം ‘ഡാകിനി’ ട്രെയിലർ എത്തി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. അമ്പരിപ്പിക്കുന്ന മേക്കോവറിൽ ഇരുവരും ചിത്രത്തിലെത്തുന്നത്.

Dakini Trailer

നാട്ടുമ്പുറത്തെ ഉമ്മമാരായി പ്രേക്ഷകമനസ്സുകൾ കീഴടക്കിയ സാവിത്രി ശ്രീധരൻ, സരസ ബാലുശേരി എന്നിവർ ഫ്രോക്കണിഞ്ഞാണ് ഡാകിനിയിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഹിറ്റായതിന് പിന്നാലെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തു. 

സേതു ലക്ഷമി, പോളി വത്സന്‍,ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്,രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി. രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഫ്രൈഡേ ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.