Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജുൻ റെഡ്ഢിയുടെ തമിഴ്; ‘വർമ’ ടീസർ; ധ്രുവ് വിക്രത്തിന് ട്രോൾ

varma-teaser

സൂപ്പർതാരം വിക്രത്തിന്റെ മകൻ നായകൻ ധ്രുവ് ആദ്യമായി നായകനാകുന്ന വർമ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കാണ് വർമ. പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. 

VARMA Official Teaser | Bala | Dhruv Vikram | E4 Entertainment | Tamil

ഇതിനോടകം 28 ലക്ഷം ആളുകളാണ് ടീസർ കണ്ടുകഴിഞ്ഞത്. സമ്മിശ്രപ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. അർജുൻ റെഡ്ഢിയായി തകർത്തഭിനയിച്ച വിജയ് ദേവരക്കൊണ്ടയുമാണ് പലരും ധ്രുവിനെ താരതമ്യം െചയ്യുന്നത്. വിജയ് ദേവരക്കൊണ്ടയെ പകരം വെയ്ക്കാൻ ആർക്കും കഴിയില്ലെന്നാണ് ടീസറിനു താഴെ വരുന്ന പ്രതികരണങ്ങൾ.

Arjun Reddy Movie Theatrical Trailer | Vijay Deverakonda | Shalini | Radhan | Bhadrakali Pictures

നിരവധി ട്രോളുകളും ടീസറുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു. മുമ്പ് പ്രേമം തെലുങ്ക് പതിപ്പിന്റെ ടീസറിനും സമാനമായ പ്രതികരണം ഉണ്ടായിരുന്നു. അന്ന് ജോർജ് ആയി എത്തിയ നാഗചൈതന്യയെ തമിഴ്–മലയാളം പ്രേക്ഷകർ ട്രോളിൽ നിറച്ചു. എന്നാൽ സിനിമ തെലുങ്കില്‍ റിലീസ് ആയപ്പോൾ വലിയ വിജയമാകുകയും ചെയ്തു.

ധ്രുവിനെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്തുവരുന്നുണ്ട്. പുതുമുഖ നടി മേഘ ചൗദരിയാണ് വർമയിൽ നായിക. ഈശ്വരി റാവു, റെയ്സ, ആകാശ് പ്രേംകുമാർ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്തയാണ് നിര്‍മാണം.

സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി. ഹിന്ദിയിലും ചിത്രം റീമേയ്ക്കിനൊരുങ്ങുകയാണ്. ഷാഹിദ് കപൂർ ആകും നായകൻ.