Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവിന്റെ സെറ്റിൽ ദിലീപെത്തി

arun-gopi-pranav-dilee

പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ ദിലീപ് എത്തി. വാഗമണ്ണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദിലീപിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അരുൺ ഗോപിയാണ് വാർത്ത പങ്കുവച്ചത്.

രാമലീലയ്ക്കു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കാഞ്ഞിരപ്പള്ളിയിലായിരുന്നു ആദ്യ ഷെഡ്യൂൾ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് പ്രണവ് എത്തുക.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ.