Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചനെ പേടിപ്പിച്ച വില്ലൻ ജോമോളുടെ സഹോദരൻ

jomol-brothee

ചാക്കോച്ചൻ നായകനായ ‘മാംഗല്യം തന്തുനാനേന’ കണ്ടവരാരും വില്ലൻ കഥാപാത്രമായ താമര ഷിബുവിനെ മറക്കാനിടയില്ല. നായകനായ റോയിയുടെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ ഈ ഷിബു. എന്തായാലും സിനിമ കണ്ടവർ പരസ്പരം പറഞ്ഞു തുടങ്ങി: ‘‘കുറച്ചേ ഉള്ളെങ്കിലും പയ്യൻ കൊള്ളാം...’’

നടി ജോമോളുടെ അനിയൻ ജോമോൻ ആണ് താമര ഷിബുവായി തകർത്ത് അഭിനയിച്ചത്. വില്ലൻ കഥാപാത്രത്തെ ജോമോൻ മികച്ചതാക്കി. കെ.ബി മധു സംവിധാനം ചെയ്ത ‘ബ്ലാക്ക് ബെറി’യിൽ നായകനായാണ് സിനിമയിൽ ജോമോന്റെ തുടക്കം. തുടർന്ന് സൂരജ് ടോമിന്റെ ‘പാവ’. മൂന്നാമത്തെ സിനിമയാണ് ‘മാംഗല്യം തന്തുനാനേന’.

jomol-brother

‘മാംഗല്യം തന്തുനാനേന’ യുടെ സംവിധായക സൗ സദാനന്ദൻ ജോമോന്റെ കുടുംബ സുഹൃത്താണ്. സൗമ്യ സിനിമ ചെയ്യുന്നു, അതിലേക്ക് പുതിയ ആളുകളെ നോക്കുന്നു എന്നറിഞ്ഞപ്പോൾ പറ്റിയ അവസരം വന്നാൽ വിളിക്കണമെന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ഓഡീഷന് പോയതും, താമര ഷിബുവായി മാറുന്നതും.’–ജോമോൻ പറഞ്ഞു.

‘ചേച്ചി അഭിനയിക്കുന്ന കാലം മുതൽ ചാക്കോച്ചനെ അറിയാം. നല്ല സപ്പോർട്ടായിരുന്നു’’. സിനിമ കണ്ട് ധാരാളം പേർ വിളിക്കുന്നു. തിയേറ്ററിൽ വച്ച് ആളുകൾ തിരിച്ചറിയുന്നു. കൈ തരുന്നു. എല്ലാം പുതിയ പുതിയ അനുഭവങ്ങൾ.’

‘‘ചേച്ചി സിനിമയിൽ സജീവമായിരുന്ന കാലത്ത് ബാലതാരമായും മറ്റും അവസരങ്ങള്‍ വന്നു. പക്ഷേ അന്നൊക്കെ ക്യാമറ കാണുന്നത് തന്നെ എനിക്ക് പേടിയായിരുന്നു. അത് കാരണം പല സിനിമകളും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറ് വർഷത്തിനുള്ളിലാണ് ‘വൈ നോട്ട് ?’ എന്ന് തോന്നിത്തുടങ്ങിയത്. എന്റെ ഏജ് ഗ്രൂപ്പിലുള്ള പലരും സിനിമയിലേക്ക് വന്നതോടെ ശ്രമിക്കാം എന്ന് തോന്നി. മധുച്ചേട്ടനുമായി നേരത്തേ പരിചയമുണ്ട്. അവസരം വന്നാൽ അറിയിക്കാമെന്ന് പറഞ്ഞിരുന്നു. ‘ബ്ളാക്ക് ബെറി’ക്ക് വേണ്ടി അദ്ദേഹം പുതിയ ആളുകളെ തിരഞ്ഞപ്പോൾ എന്നെ പരിഗണിക്കുകയായിരുന്നു’.–ജോമോൻ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം