Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മണി’യെ കണ്ട് തിയറ്ററിൽ പൊട്ടിക്കരഞ്ഞ് ഹണിറോസ്; വിഡിയോ

honey-rose-crying

മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി കണ്ട ശേഷം പൊട്ടിക്കരഞ്ഞ് ഹണി റോസ്. സിനിമ കഴിഞ്ഞ് തിയറ്ററിൽ നിന്നും നിറകണ്ണുകളോടെയാണ് ഹണി പുറത്തിറങ്ങിയത്.

‘ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങൾ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നതെന്ന്. എനിക്കു മാത്രമല്ല പടം കണ്ടിറങ്ങുന്ന എല്ലാവർക്കും ഈ അഭിപ്രായമാകും പറയാൻ കഴിയുക.’–ഹണി പറഞ്ഞു.

ഹണി റോസും പ്രേക്ഷകരും ഒരു പോലെ പൊട്ടി കരഞ്ഞു

നിറകണ്ണുകളോടെയേ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയൂ. മണിച്ചേട്ടൻ എന്ന വ്യക്തിയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഈ സിനിമ ഹൃദയത്തിൽ തൊടും. വിനയൻ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി, അതാണ് എന്റെ മറ്റൊരു സന്തോഷം. ഞാൻ അത് ആഗ്രഹിച്ചതാണ്.’–ഹണി റോസ് പറ​ഞ്ഞു.

ഈ കഥാപാത്രം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന ടെൻഷൻ തന്നിലുണ്ടായിരുന്നെന്ന് മണിയെ അവതരിപ്പിച്ച രാജാമണി പറയുന്നു. ചിത്രം കണ്ടിറങ്ങിയവർ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘സാധാരണ സന്തോഷംകൊണ്ടാണ് നമ്മൾ കെട്ടിപ്പിടിക്കുക. ഇവിടെ ഈ സിനിമകണ്ട് കരഞ്ഞ് നിറകണ്ണീരോടെ വന്ന് എന്നെ കെട്ടിപ്പിടിക്കുകയാണ്. അവർ കരയുന്നത് കാണുമ്പോൾ എനിക്കും സങ്കടം വരുന്നു. ചിത്രം ഏറ്റെടുത്തതിന് നന്ദി. എല്ലാവരും ഈ സിനിമ കാണണം.’–രാജാമണി പറഞ്ഞു.

വേർപിരിഞ്ഞുപോയ പ്രിയതാരത്തിന്റെ ജീവിതം തിരശീലയിൽ കാണുന്നതിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണുനിറഞ്ഞാണ് പ്രേക്ഷകർ തിയറ്ററുകളിൽ നിന്നിറങ്ങുന്നത്. മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്.