Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാനടൻ ആലുവാപ്പുഴയിൽ മരിച്ച നിലയിൽ

pv-earnest

ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ (73) മരിച്ച നിലയില്‍ കണ്ടെത്തി.  അദ്ദേഹം ആദ്യമായി അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതുമൂലമുള്ള  മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. 

രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍‌.