Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയായി ലിച്ചി; ലോനപ്പന്റെ മാമോദീസ ലൊക്കേഷൻ വിഡിയോ

anna-reshma-lichy

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്ക് ശേഷം അന്ന രേഷ്മ രാജൻ നായികയാകുന്ന സിനിമയാണ് ലോനപ്പന്റെ മാമോദീസ. ജയറാമാണ് നായകൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

Lonappante Mamodisa Location Happen | Reshma Anna Rajan

‘ജയറാമേട്ടന്റെ സിനിമകൾ ചെറുപ്പത്തിൽ കണ്ടുനടന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. തൃശൂർഭാഷ സംസാരിക്കുന്ന പെൺകുട്ടിയായാണ് അഭിനയിക്കുന്നത്.’–അന്ന പറയുന്നു.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്നു. ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ഇന്നസന്റ്, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ലിയോയുടെ നാലാമത്തെ ചിത്രമാണിത്.