Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം: കെ.പി.എ.സി ലളിത

dileep-lalitha

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് കെ.പി.എ.സി ലളിതക്കു നേരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തിൽ വിശദീകരണവുമായി  നടി തന്നെ രംഗത്തെത്തി. ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോയെന്ന് കെ.പി.എ.സി ലളിത ചോദിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.

‘ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്'- ലളിത പറഞ്ഞു.

ദിപീലിനെ സന്ദര്‍ശിച്ചതിന് സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കുന്ന നടി കെപിഎസി ലളിതയ്ക്കെതിരെ അന്ന് സിനിമാ സാസ്കാരിക മേഖലകളിൽ നിന്നും വൻ വിമർശനങ്ങള്‍ ഉയർന്നിരുന്നു. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, തനിക്ക് കാണാതിരിക്കാൻ ആകില്ലെന്നായിരുന്നു സന്ദർശത്തിന് ശേഷം കെപിഎസി ലളിതയുടെ വിശദീകരണം.