Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തിയുമായെത്തി കുഞ്ചാക്കോ ബോബനെതിരെ വധശ്രമം; 76കാരൻ അറസ്റ്റില്‍

kunchako-boban-movie

നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ 76കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ മാനസികരോഗിയാണെന്നാണ് പൊലീസ് നിഗമനം..

ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിങിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ്  റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ ഇയാൾ അസഭ്യവര്‍ഷം നടത്തുകയും കയ്യിൽ സൂക്ഷിച്ചിരുന്ന കത്തിയുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കി.

സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തി. ഇതു കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്ന കണ്ണൂര്‍ റെയില്‍വേ എസ്‌ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

വധശ്രമത്തിന് കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഞായറാഴ്ച 7ന് വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകകയും ചെയ്തു. ഇയാളെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും.