Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ പറഞ്ഞ സർപ്രൈസ്; ഫ്രഞ്ച് വിപ്ലവം ട്രെയിലർ

french-viplavam-trailer

ദുല്‍ഖര്‍ ആരാധകരോട് പറഞ്ഞ സര്‍പ്രൈസ് പുറത്തുവിട്ടു. സണ്ണിവെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറാണ് ദുൽഖർ പുറത്തിറക്കിയത്. 

French Viplavam Official Trailer | Sunny Wayne | Lal | Arya Salim | Maju

നവാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. നർമത്തിന് പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഫ്രഞ്ച് വിപ്ലവമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.

മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പാപ്പിനുവാണ് നിര്‍വഹിക്കുന്നത്.