Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുണ്ണി റിലീസ്; ഭാര്യ റിന്നയ്ക്കൊപ്പം നിവിന്റെ പിറന്നാള്‍ ആഘോഷം

nivin-rinna-1 ‘മധുര’ പ്രതികാരം! ‘കായംകുളം കൊച്ചുണ്ണി’ സിനിമയിലെ വില്ലന് നായകന്റെ വക മധുരം. വില്ലൻ വേഷം അവതരിപ്പിച്ച സണ്ണി വെയ്നിന് നായകവേഷം ചെയ്ത നിവിൻ പോളിയാണ് കേക്ക് നൽകുന്നത്. സിനിമ റിലീസ് ചെയ്ത ഇന്നലെയായിരുന്നു തൃശൂർ രാഗം തിയറ്ററിൽ നിവിൻ പോളിയുടെ പിറന്നാൾ ആഘോഷം. നവീകരിച്ച തിയറ്ററിലെ ആദ്യപ്രദർശനമായിരുന്നു കായംകുളം കൊച്ചുണ്ണി. ചിത്രം: ഹഹദ് മുനീർ∙ മനോരമ

വാദ്യഘോഷങ്ങളുടെയും സിനിമാ വിജയത്തിന്റെയും നടുവിൽ തിയറ്ററിൽ വച്ചു നിവിൻ പോളിക്കു പിറന്നാൾ ആഘോഷം. കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ പ്രദർശനത്തോടെ രാഗം തിയറ്റർ വീണ്ടും തുറന്നപ്പോഴാണു നിവിൻ പോളി തന്റെ പിറന്നാൾ തിയറ്ററിൽ ആഘോഷിക്കാൻ തീരുമാനിച്ചത്. 

nivin-wife-2

പിറന്നാളിന്റെ ഭാഗമായി രാവിലെ ഒൻപതിനു കൊച്ചുണ്ണിയുടെ പ്രത്യേക പ്രദർശനവുമുണ്ടായിരുന്നു. നിവിൻ എത്തുന്നുവെന്നറിഞ്ഞു വാദ്യഘോഷത്തോടെയാണു യുവ സംഘങ്ങൾ എത്തിയത്. നിവിൻ ഫാൻസും മോഹൻലാൽ ഫാൻസും ചേർന്നു തിയറ്ററും പരിസരവും ഉത്സവപ്പറമ്പുപോലെയാക്കി. ഭാര്യ റിന്ന ജോസ്, സണ്ണി വെയ്‌ൻ, കൊച്ചുണ്ണിയുടെ സംവിധായകൻ റോഷൻ ആൻഡ്രൂസ് തുടങ്ങിയവരും ആഘോഷത്തിനെത്തിയിരുന്നു.

Nivin Pauly Birthday Special In Ragam Theatre

Nivin Pauly celebrated his birthday in Ragam Theatre

Nivin Pauly at Thrissur ragam theater for kochunni Show

സിനിമ കണ്ട ശേഷം തിയറ്റർ ലോബിയിൽവച്ചു കേക്ക് മുറിച്ചു.അറ്റ്മോസ് അടക്കമുള്ള ആധുനിക സംവിധാനത്തോടെയാണു രാഗം വീണ്ടും തുറന്നത്. പ്രശസ്തമായ ഏറെ സിനിമകൾ റിലീസ് ചെയ്ത രാഗത്തിന്റെ പുതിയ രൂപം കാണാൻ ഏറെപ്പേർ എത്തിയിരുന്നു.

nivin-rinna